മഴവില്ലില്‍ ചേര്‍ന്നിരുന്ന് ഉഞ്ഞാലാടാന്‍
ഞാനും അവളും ഒരുപാട് ആശിച്ചിരുന്നു.
സങ്കല്പങളുടെ കളിവീടില്‍ നമ്മള്‍
ഒരുമിച്ച് ജീവിച്ചു,ഒരുപാട് പ്രണയിച്ചു.
ആരും അറിയാതെ മനസ്സുകള്‍ തമ്മില്‍.....
കാലമേറെ കഴിഞ്ഞു പ്രായമേറെ കൊഴിഞ്ഞു
ഒപ്പം മനസ്സുകളും അകന്നു പോയി.....
ഒടുവില്‍ ഞാന്‍ അവളെ കണ്ടത്
അവളുടെ കല്ല്യാണ പന്തലിലാണ്..
ആരും കാണാതെ മനസ്സുകൊണ്ട്
ഞാന്‍ കെട്ടിയ താലി കാണാത്തത് കൊണ്ടാവാം
അവള്‍ ഇന്ന് മറ്റൊരാളിന്റെ മുന്നില്‍
തലകുനിച്ചത്..
അവളെന്റെ കളികൂട്ടുകാരിയായിരുന്നു.
2011 ജനുവരി 16, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇഷ്ട ചിത്രങള്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ