2011, ജനുവരി 16, ഞായറാഴ്‌ച

സ്വപ്നം

ഞാന്‍ സഞ്ചരിച്ച കാറിന്റെ ഒരുവശത്ത് അവള്‍ ഉറങുകയായിരുന്നു.അവള്‍ ആ ഉറക്കത്തില്‍ നിന്നും ഉണരുമ്പോഴേക്കും നമ്മള്‍ ഊട്ടി എന്ന പറുദീസയില്‍ എത്തിയിരുന്നു.ഒരു മുറിയെടുത്ത് കുളിച്ച് ക്ഷീണം മാറ്റി നമ്മള്‍ ആദ്യ ദിവസത്തെ ഹണിമൂണ്‍ യാത്ര ആരംഭിച്ചു.എന്റെ വിരല്‍തുമ്പില്‍ പിടിച്ച് ആ തണുപ്പില്‍ ഞാനും അവളും ഇണക്കുരുവികളെ പോലെ അവളുടെ ഷാളില്‍ പുതച്ച് നടക്കുകയായിരുന്നു.ഒടുവില്‍ അന്നത്തെ കറക്കം കഴിഞ്ഞ് നമ്മള്‍ തിരിച്ച് ഹോട്ടല്‍ മുറിയില്‍ എത്തി. ഉറക്കം ഞെട്ടി കണ്ണുതിരുമ്മി നോക്കിയപ്പോള്‍ അവളെ കണ്ടില്ല.ഒടുവിലാണ് എനിക്ക് ആ സത്യം മനസ്സിലായത് .അതെ ഞാന്‍ സ്വപ്നം കാണുകയായിരുന്നു.

സ്വപ്നം!!ഒരിക്കലെങ്കിലും സ്വപ്നം കാണാത്തവരായി ആരും തന്നെയുണ്ടാവില്ല. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ ഒഴുകി നടക്കുന്നെ മനോരാജ്യം. മനസ്സിന്റെ ആഗ്രഹങനെ വ്യാഖ്യാനിക്കുന്ന ഒരു മാന്ത്രികത..

മനസ്സില്‍ ഒരിക്കലെങ്കിലും നെയ്തുകൂട്ടിയ ആശകളായിരിക്കാം പലപ്പോഴും നമ്മള്‍ സ്വപ്നം കാണുന്നത്.ആകാശത്ത് പത്ത് നക്ഷത്രങളെ ഒന്നിച്ചു കണ്ട് ഉറങിയാല്‍ മനസ്സില്‍ ആഗ്രഹിച്ച് പിയതമയേയോ പ്രിയതമനേയോ എന്നു പ്രണയ സങ്കല്പം.

പുലര്‍ക്കാലത്ത് കാണുന്ന സ്വപ്നങള്‍ സാക്ഷാത്കരിക്കപ്പെടും എന്ന് നമ്മള്‍ പലരും കേട്ടിട്ടുണ്ട് അല്ലേ? ഇനി ഒരു നിമിഷം ചിന്തിച്ചു നോക്കാമോ?സ്വപ്ങ്ങള്‍ ഇല്ലാത്ത് ഒരു ജീവിതത്തെ കുറിച്ച്?അങന്ര് ചിന്തിക്കുന്നത് പോലും നമുക്ക് വിഷമം തന്നെ അല്ലേ?

പ്രണയിനിയെ സ്വപ്നം കണ്ട് ഉറങുന്നവര്‍,വിരലിലെണ്ണാനാവത്ത കെട്ടിട സമുച്ചയത്തിന്റെ ഏസി ക്യാബിനിലിരുന്ന് കറങുന്ന കസേരയില്‍ ഇരിക്കുന്നത് സ്വപ്നം കാണുന്നവര്‍.അങെന്‍ പലതും സ്വപ്നം കണ്ടുറങുന്നവരാണ് നമ്മളില്‍ പലരും.

പ്രണയിക്കുന്നവര്‍ ഒരിപരിധിവരെ അവരുടെ മനസ്സിന്റെ ആഗ്രഹങള്‍ക്ക് പൂര്‍ത്തികരിക്കുന്നത് സ്വപ്നങളിലൂടെയാണ്.പാട്ടും പാടി വര്‍ണ്ണകുടകളും ചൂടി സിനിമാനായികമായി ഡാന്‍സും പാട്ടും കളിക്കുന്ന കൗമാരക്കാര്‍.ഇങനെ സ്വപ്നലോകത്തെ ബാലഭാസ്കരന്‍മാരു ഒരുപാടുണ്ട്.

പകല്‍ സ്വപ്നത്തിന്റെ മധുരത്തിനിടയില്‍ ജോലിനഷ്ടപ്പെട്ടവരും,ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തപ്പെട്ടവരും,കട്ടിലില്‍ നിന്നും താഴെ വീണവരും നമ്മുക്കിടയില്‍ ഒരുപാടുണ്ട്.

അതിരുകള്‍ ഇല്ലാത്ത് ലോകത്ത് മനസ്സിലെ ആഗ്രഹങളെ നിയന്ത്രണമില്ലാതെ മേയാന്‍ വിടുന്ന ആ മനോരാജ്യം.ആ മനോരാജ്യത്ത് ഒരിക്കലെങ്കിലും കടന്നു ചെല്ലാത്തവര്‍ ആരുംതന്നെ കാണില്ല.





നഷ്ടം

നഷ്ട്പ്പെടലുകളാണ് നമുക്ക്
ഓരോന്നിന്റെയും വിലമനസ്സിലാക്കി തരുന്നത്...
പക്ഷെ നിന്നെ നഷ്ട്പ്പെട്ടപ്പോള്‍ എനിക്ക് നഷ്ടമായത്
എന്നെ തന്നെയാണ്!!!

സ്നേഹം

കഴിഞ്ഞു പോയ ജീവിതത്തിന്റെ ആഴങളില്‍
ഞാന്‍ മുങിതപ്പുമ്പോള്‍ എനിക്കു കിട്ടിയത്
നീ തന്ന സ്നേഹത്തിന്റെ ഒരുപിടി മുത്തുകള്‍ ആണ്..
ആ മുത്തുകള്‍ക്ക് ഇന്നു തിളക്കം ഇല്ല
എന്തെന്നാല്‍ അതിന് തിളക്കം നല്‍കിയത്
നിന്റെ പുഞ്ചിരിയായിരുന്നു..
അകലെ ഇരുന്ന് നീ കരയുമ്പോള്‍
ഈ മുത്തുകള്‍ എങനെ തിളങും?

വിരഹം

നിന്നോട് ഞാന്‍ അതു പറയേണ്ടിയിരുന്നില്ല,
നിന്റെ അടുത്ത് ഞാന്‍ വരേണ്ടിയിരുന്നില്ല,
പരസ്പരം അറിയേണ്ടിയിരുന്നില്ല,
ഒന്നും മിണ്ടേണ്ടിയിരുന്നില്ല...
അങനെ ആയിരുന്നെങ്കില്‍ ഇന്നീ
വിരഹത്തിന്റെ വേദന
ഞാന്‍ ഏല്‍ക്കേണ്ടിവരില്ലായിരുന്നു..

ഞാന്‍ പ്രണയിക്കുന്നു

ഒന്നിച്ചു നടക്കുന്നതോ,ഒരുമിച്ച് ഐസ്ക്രീം കഴിക്കുന്നതോ,
ഒരുപാട് നേരം സംസാരിക്കുന്നതോ,ഒരുമിച്ച് സിനിമകാണുന്നതോ,
ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നതൊ ഇതൊന്നും അല്ല പ്രണയം..
മറിച്ച് നീ പ്രണയിക്കുന്ന വ്യക്തിയെ കണാതിരിക്കുംമ്പോള്‍
നിന്റെ മനസ്സില്‍ ഒരു കൊച്ചു നൊമ്പരവും നിന്റെ കണ്ണീരില്‍ നനവും ഉണ്ടാകുന്നുവെങ്കില്‍ നിനക്ക് നിന്റെ മനസ്സിനോട് പറയാം
നീ പ്രണയിക്കുന്നുവെന്ന്..

പ്രണയം

നിന്നെ തിരിച്ചറിയാന്‍ ഞാന്‍ വൈകിയതാണോ?..
അതോ തിരിച്ചറിയാതിരിക്കാന്‍
നീ എന്നില്‍ നിന്നും അകന്നു നടന്നതാണോ?
എന്തായാലും ഒരു സത്യം ഞാന്‍ തിരിച്ചറിഞ്ഞു..
നമ്മുക്കിടയിലുള്ള പ്രണയം സത്യമായിരുന്നു..

നൊമ്പരം

ഞാന്‍ അറിഞ്ഞ ആദ്യ നൊമ്പരം നിന്നിലൂടെ ആയിരുന്നു.
മനസ്സില്‍ സ്നേഹം കൊണ്ടൊരു വന്‍മതില്‍കെട്ടി
ഒരുപാട് സ്നേഹം നിറച്ച് നീ നല്‍കിയത്
നമ്മള്‍ ഒരുമിച്ചുള്ള ജീവിതത്തിന്റെ പ്രതീക്ഷകളാണ്.
ഒടുവില്‍ എന്റെ മനസ്സിനെ കുത്തിമുറിവേല്പ്പിച്ച് നീ എന്നെ വിട്ടപോയി.
ഒരു പക്ഷേ നീ നടന്ന് നീങിയത് നിന്റെ മാത്രം സങ്കല്പ്പങളിലേക്കായിരിക്കാം...
പക്ഷേ ഞാന്‍ ഇന്നിവിടെ ഏകനാണ്.
മടങിവരില്ലെന്നറിഞ്ഞിട്ടും ഞാന്‍ കാത്തിരിക്കുന്നു.
നിനക്കുവേണ്ടി മാത്രം.
ഒരോ സന്ധ്യകളും മയങുന്നത് നിലാവുള്ള രാത്രിയില്‍
എനിക്ക് നിന്നെ സ്വപ്നം കാണാന്‍ മാത്രമാണ്.

ഇഷ്ട ചിത്രങള്‍

ഇഷ്ട ചിത്രങള്‍